കുർബാനയായ് വരും – Kurbanayakan Holy Communion Song
കുർബാനയായ് വരും – Kurbanayakan Holy Communion Song
കുർബാനയായ് വരും
കുഞ്ഞോസ്തിരൂപം പോൽ
എന്നെയും ചെറുതാക്കണേ
കുർബ്ബാനയെന്ന കൂദാശയോളം
വലുതായിടാൻ ഈ ചെറുതാകലിൽ
പാഠം പഠിപ്പിക്കണെ ( 2 )
നാഥാ വരേണമേ എന്നിൽ
ദിവ്യകാരുണ്യമായെന്റെ ഉള്ളിൽ-2
പാദങ്ങളോളം താണിറങ്ങി
പാദം കഴുകിയ സ്നേഹനാഥാ
പാദം കഴുകാനും സ്നേഹം പകരാനും
എന്നെയും അഭിഷേകം ചെയ്തിടണേ
(നാഥാ വരേണമേ… )
കുരിശിൽ പിഢകളേറ്റുവാങ്ങി
ക്രൂശിതനായൊരു സ്നേഹനാഥാ
കുരിശു വഹിക്കാനും ക്രൂശിതനാകാനും
എന്നെയും അഭിഷേകം ചെയ്തിടണേ
(കുർബാനയായ്… )