![tamil christian songs lyrics](https://www.worldtamilchristians.com/wp-content/uploads/2023/11/tamil-christian-songs-lyrics-150x150.png)
Azhamarnna Sneham – ആഴമാർന്ന സ്നേഹമാണു നിൻ
Azhamarnna Sneham – ആഴമാർന്ന സ്നേഹമാണു നിൻ
ആഴമാർന്ന സ്നേഹമാണു നിൻ
തിരുഹൃദയം.
ആ മാറിലേക്ക് ചാഞ്ഞിറങ്ങട്ടെയെൻ ജീവിതം.
ആ തിരുഹൃദയത്തിൽ ഞാനെന്നും വസിച്ചിടട്ടെ,
ആ കരുണയാൽ നിറഞ്ഞിടട്ടെ
എൻ ഹൃദയം.
തകർന്നു തളരുമ്പോൾ
നെഞ്ചിലായ് ഇടം നൽകും
തകരും നേരങ്ങളിൽ
തഴുകി തലോടാൻ വരും
ഹൃദയം മുഴുവൻ സ്നേഹമേ
സ്നേഹത്തിന്റെ നിറകുടമേ
ഹൃദയം മുഴുവൻ ആർദ്രമേ
അലിയും മാതൃഭാവമേ
കരുണയാൽ പൊതിഞ്ഞു പിടിക്കും
തിരുഹൃദയം
മുറിവുകളിൽ നോക്കി പാഴായ ജന്മമെന്ന്
പലയാവർത്തി പറഞ്ഞു പടുകുഴിയിൽ വീണു
ഹൃദയം മുഴുവൻ സ്നേഹമായ്
ഇടയൻ നീയെൻ അരികിൽ
മുറിവിൽ തൈലം പകർന്ന് എൻ നെറുകയിൽ ചുംബനമേകി .
താതനായ് എന്നെ തോളിലേറ്റുന്ന തിരുഹൃദയം