Ee Yaagavedhiyilenne – ഈ യാഗവേദിയിലെന്നേ
ഈ യാഗവേദിയിലെന്നേ,
സമ്പൂര്‍ണമായ് നൽകുന്നിതാ..
അലിവോടെ ഈ ജീവയാഗം,
തിരുബലിയായ് മാറ്റീടണേ.. (2)
കണ്ണീർ കണങ്ങളാൽ ഈ കാസയും..
വേദന നിറയുമീ പീലാസയും.. (2)
അപ്പവും.. വീഞ്ഞുമായ്.. ഞാനിതാ..
അണയുന്നു സാദരം നിന്നിൽ.. (2)
കോറസ്സ്:
സ്വീകരിക്കൂ.. സ്നേഹനാഥാ..
ത്രിക്കൈകളിൽ ജീവയാഗം..
യോഗ്യമാകുവാൻ, യോഗ്യമാക്കുവാൻ- നിൻ
കൈകളിൽ എന്നെ ഏകിടുന്നൂ..
(ഈ യാഗവേദിയിലെന്നേ..)
തിരുവോസ്തിയായ് എന്നെ തഴുകീടുവാൻ..
തിരുരക്തത്താലെന്നെ കഴുകീടുവാൻ.. (2)
എന്നെയും, സര്‍വ്വവും ഞാനിതാ
നൽകുന്നു കാഴ്ചയായ് നിന്നിൽ.. (2)
(സ്വീകരിക്കൂ.. സ്നേഹനാഥാ..)