![tamil christian songs lyrics](https://www.worldtamilchristians.com/wp-content/uploads/2023/11/tamil-christian-songs-lyrics-150x150.png)
എൻ ദൈവമേ നിന്റെ ആത്മാവ് – en daivame ninte aathmaavu
എൻ ദൈവമേ നിന്റെ ആത്മാവ് – en daivame ninte aathmaavu
എൻ ദൈവമേ നിന്റെ ആത്മാവ്
എനിക്കും വേണം പരിശുദ്ധത്മാവ്
എനിക്കും വേണം പരിശുദ്ധത്മാവ്
കാറ്റു പോലത് വീശിടട്ടെ
നദി പോലത് ഒഴുകീടട്ടെ (2)
അഗ്നി പോലത് കത്തിടട്ടെ
അളവില്ലാതെന്നുള്ളിൽ (2)
1. രാജാക്കന്മാരോട് പ്രവചിപ്പാൻ
രാജ്യങ്ങളെ നേടീടുവാൻ
രോഗികളെ സൗഖ്യമാക്കുവാൻ
ഭൂതങ്ങളെ പുറത്താക്കുവാൻ (2)
എൻ ശ്വാസത്തിൽ അഭിഷേകം
എൻ ശബ്ദത്തിൽ അഭിഷേകം
എൻ ഉടുപ്പിന്മേൽ അഭിഷേകം
എൻ നിഴലിന്മേൽ അഭിഷേകം (2)
2. മരിച്ചവരെ ജീവിപ്പിക്കുവാൻ
ആയിരങ്ങളെ നേടീടുവാൻ
പട്ടണങ്ങളെ പിടിച്ചീടുവാൻ
പാപികളെ രക്ഷിച്ചീടുവാൻ (2)
എൻ അസ്ഥിമേൽ അഭിഷേകം
എൻ അധരത്തിൽ അഭിഷേകം
എൻ പാനപാത്രത്തിൽ അഭിഷേകം
കവിഞ്ഞൊഴുകും അഭിഷേകം (2)