മറന്നുപോയ് ഞാൻ എൻ – marannupoya njan
മറന്നുപോയ് ഞാൻ എൻ – marannupoya njan
മറന്നുപോയ് ഞാൻ എൻ പാപം പേറി
മരക്കുരിശിൽ തൂങ്ങും മനുജന്റെ വേദന (2)
ദേവാധി ദേവൻ തൻ തിരുസുതനാം യേശു
ദേവനിണം ചൊരിഞ്ഞതും പാപിയാം എനിക്കായ് (2)
(മറന്നുപോയ് )
1.വഴിയും, സത്യവും ജീവനുമാം നാഥൻ
വഴിയിൽ നിന്ദിതനായ് മരക്കുരിശേന്തി (2)
പ്രപഞ്ചത്തിൻ തിരു ശില്പിയാം പ്രിയനേശു
സൃഷ്ടി തൻ പീഡനമേറ്റൂ എനിക്കായ് (2)
( മറന്നുപോയ് )
2.വചനം ജഡമായി മാനവനായ് വന്ന
രക്ഷകനേശുവിൻ തിരുമൊഴി കേൾക്ക നീ (2)
ആ തിരുവചനത്തിൻ ആഴങ്ങളിൽ നിന്നും
നിത്യമാം ജീവനെ പ്രാപിക്ക വേഗം നീ (2)
(മറന്നുപോയ് )
En Rakshakane