![](https://www.worldtamilchristians.com/wp-content/uploads/2024/06/christian-songs-lyrics.png)
കാണും ഞാൻ എൻ നാഥനെ – Kanum Njan en naathane
കാണും ഞാൻ എൻ നാഥനെ – Kanum Njan en naathane
കാണും ഞാൻ എൻ നാഥനെ
എന്റെ ജീവനാം യേശുവേ
ശോകങ്ങളേറും ഈ പാരിലെ വാസം തീരും ഞാനങ്ങു ചേരും..
കാണും ഞാൻ എൻ നാഥനെ എന്റെ ജീവനാം യേശുവേ..
വൻ തിരയാകുന്ന ശോധനയിലെൻ
തോണിയുലഞ്ഞിടുന്നേ
അമരക്കാരനായ് നീ മതി
ഇനി അക്കരെയെത്തും വരെ…
ചുക്കാൻ പിടിച്ചീടണേ
ചേരും ഞാൻ സ്വന്തവീടതിൽ
എന്റെ പ്രിയനോടൊത്തെന്നും
ശോകങ്ങളേറും ഈ പാരിലെ വാസം
തീരും ഞാനങ്ങു ചേരും..
സത്താന്യ ശക്തി ജയിക്കില്ല എന്നെ
രോഗമോ മരണമതോ
മൃത്യുവെ വെന്നെന്റെ നായകൻ
എന്നെ വീണ്ടെടുത്തെന്നതിനാൽ
എന്നെയും രക്ഷിച്ചതാൽ
ഓർക്കുമ്പോൾ എന്റെ മാനസം
എന്നും മോദമായ് പാടീടും
ശോകങ്ങളേറും ഈ പാരിലെ വാസം
തീരും ഞാനങ്ങു ചേരും