![tamil christian songs lyrics](https://www.worldtamilchristians.com/wp-content/uploads/2023/11/tamil-christian-songs-lyrics-150x150.png)
മനമേ പാടുക നീ – Maname Paduka Nee
മനമേ പാടുക നീ – Maname Paduka Nee
മനമേ പാടുക നീ – എൻ
മനതാരിൽ സ്തുതി വിരിയും നേരം
മനുവേലെ അങ്ങേ വാഴ്ത്തുന്നു
തവ സ്നേഹത്താൽ മകനായ് തീർന്നു
ദയയാൽ ഞാൻ നില നിന്നിടുന്നു
തിരുകൃപയാൽ ഞാൻ മുന്നേറുന്നു
തിരുസവിധേ ഞാൻ ചേരും വരെയും
ആർക്കും കടക്കാരനാകാത്ത ദൈവം
അനുദിനം നന്മകൾ ഏകിയെൻപേർക്കായ്
തൻ നാമത്തിൽ ചെയ്തതിനെല്ലാം
തന്നിടുമേ മഹാപ്രതിഫലമായി
എന്നുടെ പ്രകൃതി പൊടി പോലെയും
എന്നുടെ ആയുസ്സ് നിഴൽ പോലെയും
ഉറച്ചു നിന്നാലൊരു ശ്വാസം മാത്രം
ഉടഞ്ഞുപോകുന്നൊരു മൺപാത്രം ഞാൻ
പലതരദുരിതം ധരയിൽ പെരുകും
നിരവധി വ്യാധികൾ അതിയായ് പടരും
മരണത്തിൻ മണിനാദങ്ങൾ മുഴങ്ങും
മനുവേലൻ വന്നെന്നെയും ചേർക്കും