![malayalam christtmas songs lyrics](https://www.worldtamilchristians.com/wp-content/uploads/2022/12/malayalam-christtmas-songs-lyrics-150x150.png)
മഞ്ഞുപെയ്യുന്ന രാവിൽ – Manju peyyunna ravil
മഞ്ഞുപെയ്യുന്ന രാവിൽ – Manju peyyunna ravil
മഞ്ഞു പെയ്യുന്ന രാവിൽ ആ ശിശിരകാലതണുപപിൽ ബെത്ലഹേമിൽ പുൽകൂട്ടിൽ ജാതനായി (2)
യേശു ജാതനായി, യേശു ജാതനായി.
ഒന്നുചേർന്നു പാടിടാം ആനന്ദത്തോടെ ഗ്ലോറിയ ഇൻ എക്സൽ സിസ് ദേ യോ (2)
ഹാല്ലേലൂയ ഹാല്ലേലൂയ ഹാല്ലേലൂയ (2)
മഞ്ഞണിയും മാമലകൾ പുഞ്ചിരിതൂകി
വിണ്ണിലെങ്ങും താരകങ്ങൾ മിന്നിത്തിളങ്ങി (2)
കുന്തിരിക്കം പൊന്നുമൊപ്പം മീറയുമേകി
കീർത്തനങ്ങൾ പാടിയാർത്തു മാലാഖമാർ (2) ഒന്നുചേർന്നു..
മണ്ണിലാകെ പൂത്തുലഞ്ഞു മന്ദഹാസപൂക്കൾ
മാലോകർ ഏറ്റുപാടി ഹാല്ലേലുയ ഗീതം (2)
പാരിലെങ്ങും ഉത്സവത്തിൻ ആരാവമായി
സ്നേഹമെല്ലാം പങ്കുവെച്ചു തൃപ്തരായ് ജനം (2)
മഞ്ഞു പെയ്യുന്ന രാവിൽ