നന്ദിയല്ലാതൊന്നുമില്ല എന്‍റെ – Nandhiyallathonnumilla

Deal Score0
Deal Score0

നന്ദിയല്ലാതൊന്നുമില്ല എന്‍റെ – Nandhiyallathonnumilla

നന്ദിയല്ലാതൊന്നുമില്ല എന്‍റെ നാവിൽ ചൊല്ലിടുവാൻ
സ്തുതിയല്ലാതൊന്നുമില്ല എന്‍റെ ഹൃദയത്തിൽ ഉയർന്നിടുവാൻ
സ്തോത്രമല്ലാതൊന്നുമില്ല നിനക്കായി ഞാൻ സമർപ്പിക്കുവാൻ
യേശുവേ നിൻ സ്നേഹമതോവർണ്ണിച്ചീടുവാൻ സാദ്ധ്യമല്ലേ
സ്തുതി സ്തുതി നിനക്കെന്നുമേ സ്തുതികളിൽ വസിപ്പവനേ;
സ്തുതി ധനം ബലം നിനക്കേ സ്തുതികളിൽ ഉന്നതനേ

കൃപയല്ലാതൊന്നുമല്ല എന്‍റെ വീണ്ടെടുപ്പിൻ കാരണം
കൃപയാലാണെൻ ജീവിതം അതെന്നാനന്ദം അതിമധുരം
ബലഹീനതയിൽ തികയും ദൈവ ശക്തിയെന്നാശ്രയമേ
ബലഹീനതയിൽ ദിനവും യേശുവേ ഞാൻ പ്രശംസിച്ചിടും
കൃപ അതി മനോഹരം കൃപകൃപ അതിമധുരം
കൃപയിൽ ഞാൻ ആനന്ദിക്കും കൃപയിൽ ഞാൻ ആശ്രയിക്കും

സൈന്യബഹുത്വത്താൽ രാജാവിന് ജയം പ്രാപിപ്പ‍ാൻ സാദ്ധ്യമല്ലേ
വ്യർത്ഥമാണീ കുതിരയെല്ലാം വ്യർത്ഥമല്ലെൻ പ്രാർത്ഥനകൾ
നിന്നിൽ പ്രത്യാശ വയ്പ്പവർമേൽ നിന്‍റെ ദയ എന്നും നിശ്ചയമേ
യേശുവേ നിൻ വരവതിനായ് കാത്തു കാത്തു ഞാൻ പാർത്തിടുന്നേ
ജയം ജയം യേശുവിന് ജയം ജയം കർത്താവിന്
ജയം ജയം രക്ഷകന് ഹല്ലേലുയ്യാ ജയമെന്നുമേ

Nandhiyallathonnumilla song lyrics in english

Nandhiyallathonnumilla Ente naavil cholleeduvan
Sthuthi allathonnumilla ente hrudhayathil uyarnniduvan
Sthothram allathonnumilla Ninakkayi njan samarppikkuvan
Yeshuve nin snehamatho varnnicheeduvan sadhyamalle
Sthuthi sthuthi ninakkennume sthuthikalil vasippavane
Sthuthi dhanam balam ninakke sthuthikalil unnathane

Krupayallathonnumalla ente Veendeduppin kaaranam
Krupayaalanen jeevitham Athen aanandham athimadhuram
Balaheenathayil thikayum Daivashakthiyen aashrayame
Balaheenathayil dhinavum Yeshuve njan prashamsichidum
Krupayathi manoharam krupakrupa athi madhuram
Krupayil njan aanandhikkum krupayil njan aashrayikkum

Sainya bahuthwathal raajavinu jayam praapippan saadhyamalle
Vyarthamanee kuthirayellam vyarthamallen prarthanakal
Ninnil prathyasha veyppavar mel ninte dhayayennum nishchayame
YEshuve nin varavathinnay kaathu kaathu njan paarthidunne
Jayam jayam Yeshuvinuu jayam jayam karthavinnu
Jayam jayam rekshakanu Hallelujah jayam ennume

Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."
We will be happy to hear your thoughts

      Leave a reply

      Welcome to Christianmedias’ Tamil Christian Song Lyrics. Here, you will find lyrics for many of your favorite songs from today’s top contemporary Christian music artists. Our collection includes Gospel music lyrics, contemporary Christian music lyrics, and black Gospel song lyrics.

      Tamil Christians Songs Lyrics

      Tamil Christian music inspires and comforts believers globally, blending biblical truths with beautiful melodies and meaningful lyrics. world Tamil christians explores the collections of Tamil Christian song lyrics, Daily Bible verse and worship songs lyrics,new year songs,christmas songs & more.

      Follow Us!

      christian medias ios app
      WorldTamilchristians-The Collections of Tamil Christians songs Lyrics
      Logo