നീലാകാശവും കടന്നു ഞാൻ – Neelaakaashavum kadannu njan
നീലാകാശവും കടന്നു ഞാൻ – Neelaakaashavum kadannu njan
1) നീലാകാശവും കടന്നു ഞാൻ
സ്വർഗ്ഗസീയോൻ നാട്ടിലെത്തുമ്പോൾ
എന്നെ വീണ്ടെടുത്തെൻ നാഥനെ
കണ്ടു തൻ മാർവ്വിൽ ചാരുമേ
Cho: ഞാനെൻ പ്രത്യാശ വെച്ചിടും
എന്നും ഞാൻ പ്രശംസിച്ചിടും
ദൈവതേജസ്സിൻ പ്രത്യാശയിൽ (2)
2) അന്നേ തീരൂ നിരാശകൾ
അന്നേ തീരൂ എൻ കണ്ണീരും
ലോകം എനിക്കു യോഗ്യമല്ലെന്ന്
ഇന്നീ ഭൂവിൽ ഞാൻ ഞരങ്ങുന്നു
ഞാനെൻ..
3) മുന്നേ പോയ വിശുദ്ധരും
ഇന്നീ ഭൂവിലുള്ള ശുദ്ധരും
കാഹള ധ്വനി കേൾക്കുവാൻ
കാതോർത്തിരിക്കുന്നീ മണ്ണിൽ
ഞാനെൻ..
4) കർത്തൻ വേല ഒരിക്കലും
വ്യർത്ഥമല്ലെന്നറിയുന്നു
ഉറപ്പും ധൈര്യം പൂണ്ടു നാം
വേലയിൽ വർധിച്ചീടുക
ഞാനെൻ…
5) നല്ല പോർ പൊരുതി ഓട്ടം ഞാൻ
വിശ്വാസത്താൽ ഓടി തീർക്കുകിൽ
നീതിയിൻ കിരീടം പ്രാപിക്കും
നീതിയുള്ള കർത്തൻ തൻ കയ്യാൽ
ഞാനെൻ