![tamil christian songs lyrics](https://www.worldtamilchristians.com/wp-content/uploads/2023/11/tamil-christian-songs-lyrics-150x150.png)
Sakrariyil Maranju – സക്രാരിയിൽ മറഞ്ഞ്
Sakrariyil Maranju – സക്രാരിയിൽ മറഞ്ഞ്
സക്രാരിയിൽ മറഞ്ഞ്
എൻ ഹൃദയത്തിൽ വളർന്ന്
വെണ്മയെഴും ഓസ്തിയായ്
എന്നുള്ളിൽ വാഴാനായ്
കാത്തു കാത്തിരിക്കും ദിവ്യകാരുണ്യമേ..
ഗോതമ്പുമണിപോലെഴിഞ്ഞില്ലാതാകാൻ
തിരുവോസ്തിയായ് തീർന്ന നാഥാ..
പൊടിയുന്നു നിൻ ബലികല്ലിൽ ഞാൻ
എൻ സ്വാർത്ഥമോഹങ്ങളാൽ
ഓ ദിവ്യകാരുണ്യമേ നിന്നിൽ ഞാൻ
ഒന്നു ലയിച്ചിടട്ടെ..
മുന്തിരിയരഞ്ഞു നീരായി തീരുന്ന നിമിഷം
തിരുനിണമതിൽ ഞാൻ കണ്ടു
കരുണയോടെ ചേർത്തെന്നെ നിൻ
ദിവ്യകാരുണ്യ സ്നേഹത്തിലായ്
ഓ ദിവ്യകാരുണ്യമേ നിന്നിൽ ഞാൻ ഒന്നു ലയിച്ചിടട്ടെ