സ്വർഗ്ഗ പിതാവാം ദൈവമേ – Swargapithavaam daivame
സ്വർഗ്ഗ പിതാവാം ദൈവമേ – Swargapithavaam daivame
സ്വർഗ്ഗ പിതാവാം ദൈവമേ
ഏകപുത്രനാം യേശുവേ
പരിശുദ്ധാത്മാവാം ദൈവമേ
ആദിയിൽ വചനം ഉണ്ടായിരുന്നു
വചനം ദൈവം ആയിരുന്നു
വചനത്തിൽ എല്ലാം ഉളവായുലകിൽ
നിൻ തിരുശക്തിയാത് അവർണ്ണനീയം
ഓഹോ… സൃഷ്ടികൾ എല്ലാം പുകഴ്ത്തിടട്ടെ
സൃഷ്ടാവിൻ നാമത്തെ വാഴ്ത്തിടട്ടെ
ഈ കാണ്മതെല്ലാം നിന്റെ ദാനം
ഓരോ ദിനത്തിലും ഓരോ നിമിഷവും
നിൻ തിരുകൃപയത് അവർണ്ണനീയം – 2
സൂര്യനും ചന്ദ്രനും നക്ഷത്രവും
എണ്ണിയാൽ തീരാത്ത സൃഷ്ടികളും
എല്ലാം നിൻ തിരുദാനമല്ലോ
സ്വർഗ്ഗവും ഭൂമിയും ഒന്നായ് പുകഴ്ത്തി
സ്വർഗ്ഗപിതാവിനെ വാഴ്ത്തീടാം
ഹാ ഹാ എന്തൊരത്ഭുതം ഈ പ്രപഞ്ചം
എത്ര മനോഹരം ഈ പ്രപഞ്ചം
ആഴിയും അതിലുള്ള മത്സ്യങ്ങളും
വൃക്ഷലതാദികൾ ജന്തുക്കളും
പക്ഷികൾ പറവകൾ പുൽക്കൊടികകൾ
എല്ലാം ദൈവത്തിൻ സൃഷ്ടിയല്ലോ