തിരുനാൾ തിരുനാൾ തിരുനാൾ – Thirunal Thirunal Thirunal
തിരുനാൾ തിരുനാൾ തിരുനാൾ
തിരുവവതാര പെരുന്നാൾ
കന്യാ തനയൻ പിറന്ന നാൾ
ഈ മണ്ണിൽ പുണ്യം പിറന്ന നാൾ
തിരുനാൾ തിരുനാൾ തിരുനാൾ
വെള്ളിത്താരമുദിച്ചല്ലോ
ലില്ലി പൂക്കൾ വിരിഞ്ഞല്ലോ
വിരുന്നിനണയൂ വിരുന്നിനണയൂ
വിണ്ണിലെ രാജകുമാരാ
തിരുനാൾ തിരുനാൾ തിരുനാൾ
പാതകളിൽ പൂവിതറിയില്ലേ
പാട്ടിൻ പനിനീർ തൂകിയില്ലേ
പാവന സങ്കീർത്തന പുഷ്പങ്ങൾ
പാരിതിൽ വന്നു പിറന്നില്ലേ
തിരുനാൾ തിരുനാൾ തിരുനാൾ
വിരുന്നു മുറികളൊരുങ്ങിയില്ലേ
കുരുന്നു പൂവിൻ കുല പോലെ
നിറമെഴുതിരികൾ നിരയായ് മിന്നും ശരറാന്തലുകൾ ചിരിച്ചില്ലേ.
തിരുനാൾ തിരുനാൾ തിരുനാൾ
അവയുടെ ചോട്ടിലിരിക്കുന്നു
അഭയം തേടും പറവകൾ നാം
അഗാഥ ദുഃഖിത കോടികളെ
തിരു അവതാരത്തിൻ കഥ പാടാം
തിരുനാൾ …… തിരുവവതാര ……
തിരുനാൾ തിരുനാൾ തിരുനാൾ