യേശു വന്നീടുമേ വാന മേഘമതിൽ – Yeshu vannidume vaanamekhamathil
യേശു വന്നീടുമേ വാന മേഘമതിൽ കാന്തെയെ ചേർത്തിടുവാൻ..( 2 )
[ Chorus ]
ഒരുങ്ങിട്ടുണ്ടോ നീ ഒരുങ്ങിട്ടുണ്ടോ ( 2 )
പ്രിയനുമായുള്ള വാസത്തിനായ് (2 )
യേശു വന്നീടുമേ…. ( 2 )
ധനവും മാനവും മഹിമയും ക്ഷണികമാണെന്നോർക്കുക നീ.. ( 2 )
നിത്യമായുള്ള പാർപ്പിടം യേശു നമുക്കായ്
ഒരുക്കുന്നേ ( 2 )
പ്രത്യാശയേറിടുന്നേ എന്റെ പ്രത്യാശയേറിടുന്നേ.. ( 2 )
[ Chorus ]
ഒരുങ്ങിട്ടുണ്ടോ നീ ഒരുങ്ങിട്ടുണ്ടോ ( 2 )
പ്രിയനുമായുള്ള വാസത്തിനായ് (2 )
യേശു വന്നീടുമേ…. ( 2 )
കഷ്ടത പട്ടിണി ദുഷികളും തീർന്നിടുo നാളുകൾ അടുത്തി താ.. ( 2 )
കഷ്ടമേറ്റെന്റെ കർത്താവിനെ കൺകൾ നിറഞ്ഞൊന്ന് കണ്ടിടുവാൻ.. ( 2 )
പ്രത്യാശയേറിടുന്നേ എന്റെ പ്രത്യാശയേറിടുന്നേ.. ( 2 )
[ Chorus ]
ഒരുങ്ങിട്ടുണ്ടോ നീ ഒരുങ്ങിട്ടുണ്ടോ ( 2 )
പ്രിയനുമായുള്ള വാസത്തിനായ് (2 )
യേശു വന്നീടുമേ…. ( 2 )
ദുഃഖവും കണ്ണീരും മുറവിളിയും ഇല്ലാത്ത നാട്ടിൽ ഞാൻ ചേർന്നിടുവാൻ.. (2)
ശുഭ്ര വസ്ത്രദാരികളായി ഹല്ലേലൂയാ സ്തുതി പാടിടുവാൻ.. ( 2 )
പ്രത്യാശയേറിടുന്നേ എന്റെ പ്രത്യാശയേറിടുന്നേ.. ( 2 )
[ Chorus ]
ഒരുങ്ങിട്ടുണ്ടോ നീ ഒരുങ്ങിട്ടുണ്ടോ ( 2 )
പ്രിയനുമായുള്ള വാസത്തിനായ് (2 )
യേശു വന്നീടുമേ…. ( 2 )