![നാഥന്റെ നന്മകൾ ഓർക്കുമ്പോൾ - Nadhante Nanmakal Orkkumbol Lyrics നാഥന്റെ നന്മകൾ ഓർക്കുമ്പോൾ - Nadhante Nanmakal Orkkumbol Lyrics](https://i.ytimg.com/vi/LYfLnUwCCfU/hqdefault.jpg?sqp=-oaymwEiCKgBEF5IWvKriqkDFQgBFQAAAAAYASUAAMhCPQCAokN4AQ==&rs=AOn4CLCAmwwf5yjyyZFjx7IoEc2fIKTe3w)
നാഥന്റെ നന്മകൾ ഓർക്കുമ്പോൾ – Nadhante Nanmakal Orkkumbol Lyrics
നാഥന്റെ നന്മകൾ ഓർക്കുമ്പോൾ – Nadhante Nanmakal Orkkumbol Lyrics
നാഥന്റെ നന്മകൾ ഓർക്കുമ്പോൾ
നന്ദിയാലെൻ മനം പാടീടുമേ…
നാഥന്റെ സവിധേ അണഞ്ഞിടുമ്പോൾ
ആനന്ദമേ ആശ്വാസമേ… (നാഥന്റെ സവിധേ…
തീച്ചൂളയും സിംഹക്കുഴിയും
പൊട്ടക്കിണറിൻ ആഴങ്ങളും
അടിക്കടി ജീവിതേ വന്നിടുമ്പോൾ
തളരാതെ നിൽക്കുവാൻ ബലമേകിയ
നാഥന്റെ വൻകൃപ ഓർക്കുമ്പോൾ
ആനന്ദമേ ആശ്വാസമേ..(നാഥന്റെ വൻകൃപ..
നമ്മിൽ വെളിപ്പെടും തേജസ് ഓർത്താൽ
കഷ്ടങ്ങളൊന്നും സാരമില്ല
നാഥന്റെ പൊന്മുഖം വാനിൽ കാണുമ്പോൾ
എൻ ദുഃഖമെല്ലാം മാറീടുമേ….
ആ പൊൻ ദിനം ഞാൻ ഓർക്കുമ്പോൾ
ആനന്ദമേ ആശ്വാസമേ….
ആ പൊൻ മുഖം ഞാൻ കണ്ടിടുമ്പോൾ
ആനന്ദമേ… ആമോദമേ….(നാഥന്റെ നന്മകൾ.